ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്ക് അംഗങ്ങള്‍ക്ക് സഹായധനം വിതരണം ചെയ്തു

ഇരിങ്ങാലക്കുട: (മെമ്പര്‍ റിലീഫ് ഫണ്ട്) ചികിത്സാ ധനസഹായ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്ക് അംഗങ്ങള്‍ക്ക് സഹായധനം വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.എസ്. കൃഷ്ണകുമാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എ.സി. ജോണ്സണ്, ഡയറക്ടര്‍മാരായ വിജയന് ഇളയേടത്ത്, കെ.എം. ധര്മരാജന്, സി.ആര്. ജയബാലന്‍, കെ.ജെ. അഗസ്റ്റിന്, ഡീന്‍ ഷെല്ട്ടന്, കെ.ബി. ലതീശന്‍, എ. ഇന്ദിര, സുനിത പരമേശ്വരന്, കെ.കെ. അിത, ബാങ്ക് സെക്രട്ടറി പി.ജെ. റൂബി, അസിസ്റ്റന്റ് സെക്രട്ടറി ഇ.എം. ജ്യോതിലാല്‍, മറ്റ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.