പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നില്ക്കാന് ചെസ് അസോസിയേഷന് തൃശൂര്‍ സഹായം നല്കി
ഇരിങ്ങാലക്കുട: കോവിഡ് ബാധിതരായ ചെസ് കളിക്കാരുടെ ആശ്രിതര്‍ക്ക് ചെസ് അസോസിയേഷന് തൃശൂരിന്റെ സഹായം നല്കി. കോവിഡ് ബാധിച്ചു മരണമടഞ്ഞ വാടാനപ്പള്ളിയിലുള്ള അബ്ദുല്ജലീന്റെ മകനും തൃശൂര്‍ മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കിടയില്‍ മരണമടഞ്ഞ വെങ്കിടങ്ങ് പഞ്ചായത്തിലെ നകുലന്റെ അമ്മയ്ക്കും ചെസ് അസോസിയേഷന് തൃശൂരിന്റെ സഹായധനം കൈമാറി. കൂടാതെ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഏഴു ചെസ് കളിക്കാര്‍ക്കു ഓള് ഇന്ത്യാ ചെസ് ഫെഡറേഷന് ‘ചെക്ക്മേറ്റ് കൊവിഡ് ‘ പദ്ധതിയിലുള്‍പ്പെടുത്തി ചികിത്സാ സഹായങ്ങള്‍ നല്കി. ലോക ചാമ്പ്യനും ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ജൂണിയര്‍ ചെസ് കളിക്കാരനുമായ ഗ്രാന്‍ഡ്മാസ്റ്റര്‍ നിഹാല്‍ സരിന്, ഇന്ത്യന്‍ യൂത്ത് ചെസ് ടീം കോച്ച് ടി.ജെ. സുരേഷ്കുമാര്‍, പ്രസിഡന്റ് ശശിധരന്, ബാലഗോപാല്‍, ജില്ലാ സെക്രട്ടറി എം. പീറ്റര്‍ ജോസഫ്, മാധവന് എന്നിവരുടെ നേതൃത്വത്തിലാണു രണ്ടു ലക്ഷം രൂപയുടെ സഹായധനം സ്വരൂപിച്ചത്. ചെക്ക് മേറ്റ് കോവിഡ് പദ്ധതിക്കു നോഡല്‍ ഓഫീസറായ മുന്‍ സംസ്ഥാന ചെസ് ചാമ്പ്യന്‍ എന്‍. വിശ്വനാഥന് നേതൃത്വം നല്കി.