സംസ്കൃത പഠനത്തിന് അധ്യാപക തസ്തിക അനുവദിക്കണം

ഇരിങ്ങാലക്കുട: സംസ്കൃത പഠനത്തിന് അധ്യാപക തസ്തിക അനുവദിക്കണമെന്നു കേരള സംസ്കൃതാധ്യാപക ഫെഡറേഷന് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്കു പ്രയോജനപ്പെടുന്ന രീതിയില്‍ നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട ബിആര്‍സി ഹാളില്‍ നടന്ന സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. എം.വി. വിവേക് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എന്‍. രാമന് മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ സെക്രട്ടറി ശിവദാസന്‍, അധ്യാപകരായ കിരണ്‍കുമാര്‍, ബീന, വിദ്യ, കെ.ആര്. രാമചന്ദ്രന്, ഇ.പി. രാമന് എന്നിവര്‍ പ്രസംഗിച്ചു.