ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് കായിക സൗകര്യങ്ങളുടെ നിറവില്‍
ടെന്നീസ്/ബാസ്കറ്റ്ബോള്‍ സിന്തറ്റിക് കോര്‍ട്ട്, ഓപ്പണ്‍ ജിം, അഡ്വഞ്ചര്‍ പാര്‍ക്ക് എന്നിവയുടെ ഉദ്ഘാടനം ഇന്ന്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ പുതിയതായി നിര്‍മിച്ച ടെന്നീസ്/ബാസ്കറ്റ്ബോള്‍ സിന്തറ്റിക് കോര്‍ട്ട്, ഓപ്പണ്‍ ജിം, അഡ്വഞ്ചര്‍ പാര്‍ക്ക് തുടങ്ങിയവയുടെ ഉദ്ഘാടനം ഇന്ന് നടക്കും. ബാസ്കറ്റ്ബോളില്‍ നിരവധി അന്തര്‍ദ്ദേശീയ, ദേശീയ താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള സെന്റ് ജോസഫ്സ് കോളജിലെ വരും വര്‍ഷങ്ങളിലെ കായിക താരങ്ങള്‍ക്ക് ഈ സൗകര്യങ്ങള്‍ വലിയ മുതല്‍ക്കൂട്ടായിരിക്കും. കോളജിലെ കുട്ടികള്‍ക്കു മാത്രമല്ല എല്ലാ സ്ത്രീകളുടെയും ആരോഗ്യം പ്രധാനമാണെന്നു മനസിലാക്കി എല്ലാ സ്ത്രീകള്‍ക്കുമായി ഈ സൗകര്യം കോളജ് തുറന്നു കൊടുക്കും. കൂടാതെ ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും വര്‍ധിപ്പിക്കുന്നതിനായി അഡ്വഞ്ചര്‍ പാര്‍ക്കും കുട്ടികള്‍ക്കായി ആരംഭിച്ചിട്ടുണ്ട്. ബര്‍മ ബ്രിഡ്ജ്, സ്പൈഡര്‍ നെറ്റ്, ഹാഗിംഗ് ബ്രിഡ്ജ് തുടങ്ങിയ അഡ്വഞ്ചര്‍ സൗകര്യങ്ങളാണു പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ 10.30 നു ഓപ്പണ്‍ ജിമ്മിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കും. ടെന്നീസ്/ബാസ്കറ്റ്ബോള്‍ സിന്തറ്റിക് കോര്‍ട്ടിന്റെ ഉദ്ഘാടനം കായികമന്ത്രി വി. അബ്ദുറഹിമാന് നിര്‍വഹിക്കും. അഡ്വഞ്ചര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം ടി.എന്‍. പ്രതാപന് എംപി നിര്‍വഹിക്കും. കൂടാതെ വനിതാ ഫുഡ്ബോളില്‍ പുതിയ കാല്‍വെപ്പിനായി കേരള യുണൈറ്റഡ് എഫ്സിയുമായി കൈകോര്‍ത്ത് അന്തര്‍ദേശീയ, ദേശീയ താരങ്ങള്‍ അടങ്ങിയ അക്കാദമി ആരംഭിക്കുന്നത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നിര്‍വഹിക്കുന്നുണ്ട്. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ആശ തെരേസ് അധ്യക്ഷത വഹിക്കും. ഹോളി ഫാമിലി കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഡോ. ആനി കുര്യാക്കോസ്, ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി, കാലിക്കട്ട് യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്മെന്റ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. സക്കീര്‍ ഹുസൈന്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്. സാംബശിവന്, ജില്ലാ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് ജോഫി മാത്യു, ഫെഡറല്‍ ബാങ്ക് റീജണല്‍ ഹെഡ് എ.ഒ. വര്‍ഗീസ്, കോളജ് കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിന് റാഫേല്‍, തുഷാര ഫിലിപ്പ്, കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ ആഞ്ജലീന, ജനറല്‍ ക്യാപ്റ്റന്‍ കെ.എം. നന്ദന എന്നിവര്‍ പങ്കെടുക്കും.