ഫയര്‍ ആന്‍ഡ് സേഫ്റ്റി പരിശീലന ശില്പശാല സംഘടിപ്പിച്ചു
വള്ളിവട്ടം: യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജ് എന്‍കോണ്‍ ക്ലബും ഡിപ്പാര്‍ട്മെന്റ് ഓഫ് കേരള ഫയര്‍ ആന്‍ജ് റെസ്ക്യു സര്‍വീസുമായി ചേര്‍ന്നു ഫയര്‍ ആന്‍ഡ് സേഫ്റ്റി പരിശീലന ശില്പശാല സംഘടിപ്പിച്ചു. വീടുകള്‍, പെട്രോള്‍ പമ്പുകള്‍, വ്യവസായശാലകള്‍ എന്നിവയിലെ അഗ്നിബാധ, പാചകവാതക ഉപയോഗത്തിലെ സുരക്ഷ, പാചകവാതക സിലിണ്ടറുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ എന്നിവയെ പ്രതിരോധിക്കുവാനുള്ള പരിശീലനം, ഫയര്‍ പ്രതിരോധ ഉപകരണങ്ങളുടെ പ്രദര്‍ശനവും അവ ഉപയോഗിക്കുവാനുള്ള പരിശീനവും നല്കി. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷ, ആപത്ത്ഘട്ടങ്ങളില്‍ ജീവന് രക്ഷിക്കാന്‍ ഡമ്മി ഉപയോഗിച്ചുള്ള സിപിആര്‍ പരിശീലനം എന്നിവ കൂടി വിദ്യാര്‍ഥികള്‍ക്കു നല്കി. കൊടുങ്ങല്ലൂര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു സ്റ്റേഷന് ഓഫീസര്‍ പി.കെ. ശരത് ശില്പശാല ഉദ്ഘാടനം ചെയത്ു. ഫയര്‍ റെസ്ക്യു ഓഫീസര്‍മാരായ കെ.വി. ഷിജില്‍, ബേസില്‍ ബാബു എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്കി. പ്രിന്‍സിപ്പല്‍ ഡോ. ജോസ് കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വകുപ്പ് മേധാവി പ്രഫ. പി.എ. ഫ്രാന്‍സിസ്, എന്‍കോണ്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. അബ്ദുല്‍ റസാഖ്, അസിസ്റ്റന്റ് പ്രഫ. കെ.കെ. ഗായത്രി എന്നിവര്‍ പ്രസംഗിച്ചു.