ഊരകം സെന്റ് ജോസഫ്സ് ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
ഊരകം: സെന്റ് ജോസഫ്സ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന്റെ കൊടിയേറ്റുകര്‍മം രൂപത വികാരി ജനറാള്‍ മോണ്‍ ജോസ് മാളിയേക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. മെയ് ഏഴ്, എട്ട് തിയതികളിലാണ് തിരുനാള്‍. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍, കൈക്കാരന്മാരായ ആന്റു പൊഴോലിപറമ്പില്‍, പിയൂസ് കൂള, ജോസ് പൊഴോലിപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ജോസഫ് ഡി. കൂള തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.