ചിക്കാഗോ രൂപത ബിഷപ്പായി നിയമിതനായ മാര്‍ ജോയ് ആലപ്പാട്ടിന്റെ നിയമന പ്രഖ്യാപനം

ചിക്കാഗോ രൂപത ബിഷപ്പായി നിയമിതനായ മാര്‍ ജോയ് ആലപ്പാട്ടിന്റെ നിയമന പ്രഖ്യാപനം ഇരിങ്ങാലക്കുട രൂപതാതലത്തില്‍ പറപ്പൂക്കര സെന്റ് ജോണ്‍സ് ഫൊറോന ദേവാലയത്തിലും നടത്തി
ഇരിങ്ങാലക്കുട: അമേരിക്കയിലെ ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി നിയമിതനായ മാര്‍ ജോയ് ആലപ്പാട്ടിന്റെ നിയമന പ്രഖ്യാപനം ഇരിങ്ങാലക്കുട രൂപതാതലത്തില്‍ പറപ്പൂക്കര സെന്റ് ജോണ്‍സ് ഫൊറോന ദേവാലയത്തില്‍ വെച്ചു നടത്തി. ബിഷപ് മാര്‍ പോളി കണ്ണൂക്കാടനാണ് പ്രഖ്യാപനം വായിച്ചത്. രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, ഫാ. ജോണ്സന് ജി. ആലപ്പാട്ട്, ഫാ. ജോസഫ് തെക്കേത്തല, ഫാ. കിരണ്‍ തട്ട്ള, ഫാ. ഫെമിന്‍ ചിറ്റിലപ്പിള്ളി, ഫാ. ആല്ബിന് പുന്നേലിപറമ്പില്‍, ഡീക്കന്‍ ജെറിന് തോട്ടിയാന്‍ സിഎംഐ എന്നിവര്‍ സന്നിഹിതരായിരുന്നു.
