അന്ധവിശ്വാസത്തിനും ലഹരിക്കുമെതിരെ പ്രതിരോധം തീര്‍ക്കും പുന്നല ശ്രീകുമാര്‍
ഇരിങ്ങാലക്കുട: ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിക്കുന്നതിന് വിഘാതമായി നില്ക്കുന്ന അന്ധവിശ്വാസത്തിനും ലഹരിക്കുമെതിരെ പ്രതിരോധം തീര്‍ക്കുമെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു. ഇരിങ്ങാലക്കുട യൂണിയന് ജനറല്‍ കൗണ്‍സില്‍ എസ്എന്‍ ക്ലബ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതയുടെ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും അന്ധവിശ്വാസവും നാടിന്റെ പുരോഗതിക്കും നവോത്ഥാന മൂല്യങ്ങള്‍ക്കുമെതിരാണ്. സമൂഹത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇതിനെ തടയാനാകൂ. അതിനു വേണ്ടി പ്രതിരോധത്തിലും ജാഗ്രതയിലും ഊന്നിയ പ്രവര്‍ത്തന പദ്ധതി സംഘടന ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിയന് പ്രസിഡന്റ് പി.വി. പ്രതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ പി.എ. അജയഘോഷ്, പ്രശോഭ് ഞാവേലി, പി.സി. രഘു, പി.എന്‍. സുരന്, ടി.വി. ശശി, ടി.എം. ബിനോജ്, സന്തോഷ് ഇടയിലപ്പുര, പി.സി. രാജീവ്, ഷാജു ഏത്താപ്പിള്ളി, ബിജു താണിശേരി എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട യൂണിയന് കമ്മിറ്റി വിഭജിച്ച് മുരിയാട് യൂണിയന് കമ്മിറ്റി നിലവില്‍ വന്നു. ഇരിങ്ങാലക്കുട യൂണിയന് കമ്മിറ്റി ഭാരവാഹികളായി ശശി ആറ്റ പറമ്പില്‍ (പ്രസിഡന്റ്) പി.സി. രാജീവ് (സെക്രട്ടറി) കെ.സി. രാജീവ് (ട്രഷറര്‍) മുരിയാട് യൂണിയന് കമ്മിറ്റി ഭാരവാഹികളായി കെ.സി. സുധീര്‍ (പ്രസിഡന്റ്) പി.വി. പ്രതീഷ് (സെക്രട്ടറി) പി.കെ. കുട്ടന് (ട്രഷറര്‍) തുടങ്ങിയവരെ തെരഞ്ഞെടുത്തു.