ഗുരുകൂലം കൂടിയാട്ട മഹോത്സവത്തില്‍ ബാലിവധം കൂടിയാട്ടം ആരംഭിച്ചു

ഇരിങ്ങാലക്കുട: കൂടിയാട്ട മഹോത്സവത്തില്‍ ഭാസന്റെ അഭിഷേകനാടകത്തിലെ ബാലിവധം കൂടിയാട്ടത്തിലെ ശ്രീരാമന്റെ പുറപ്പാട് അരങ്ങേറി. രാമന് സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിവധത്തിന് പുറപ്പെടുന്നതാണ് കഥാരംഗം. ശ്രീരാമനായി ഗുരുകുലം കൃഷ്ണ ദേവ് രംഗത്തെത്തി മിഴാവില്‍ കലാമണ്ഡലം ഹരിഹരന്, കലാമണലം രവിശങ്കര്‍ എന്നിവരും ഇടക്കയില്‍ മൂര്‍ക്കനാട് ദിനേശ് വാര്യര്‍ താളത്തില്‍ ഗുരുകൂലം അക്ഷര, ഗുരുകുലം ഗോപിക, ഗുരുകുലം അഞ്ജനാ എന്നിവരും ചുട്ടിയില്‍ കലാനിലയം ഹരിദാസും പങ്കെടുത്തു.