ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂരമഹോത്സവത്തിന് ഫെബ്രുവരി മൂന്നിന് കൊടിയേറ്റും
ഇരിങ്ങാലക്കുട: എസ്എന്‍ബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തില്‍ ഫെബ്രുവരി മൂന്ന് മുതല്‍ പത്ത് വരെയുള്ള ദിവസങ്ങളിലായി ആഘോഷിക്കുന്ന കാവടി പൂര മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൂന്നിന് വൈകീട്ട് ഏഴിനും 7.48 നും മധ്യേ മഹോത്സവത്തിന് ബ്രഹ്മശ്രീ രാകേഷ് തന്ത്രികള്‍ കൊടിയേറ്റുമെന്ന് സമാജം പ്രസിഡന്റ് കിഷോര്‍കുമാര്‍ നടുവളപ്പില്‍, സെക്രട്ടറി വേണു തോട്ടുങ്ങള് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മഹോത്സത്തോടനുബന്ധിച്ച് എസ്എന്വൈഎസിന്റെ നേത്യത്വത്തില്‍ നടത്താറുള്ള നാടകമത്സരത്തിന്റെ ഉദ്ഘാടനം വൈകീട്ട് 7.30ന് നടക്കും. കാവടി മഹോത്സവ ദിനമായ ഫെബ്രുവരി എട്ടിന് രാവിലെ 4.30ന് ക്ഷേത്ര ചടങ്ങുകള്‍, ആറിന് ഗണപതി ഹോമം, 11.30നും രാത്രി എട്ടിനും പ്രാദേശിക വിഭാഗങ്ങളില്‍ നിന്നുള്ള കാവടി വരവ്, പൂരമഹോത്സവദിനമായ ഫെബ്രുവരി ഒമ്പതിന് പുലര്‍ച്ചെ ക്ഷേത്രചടങ്ങുകള്‍, രാവിലെ ഒമ്പത് മുതല്‍ 11 വരെയും വൈകീട്ട് നാല് മുതല്‍ ഏഴ്വരെയും പൂരം എഴുന്നെള്ളിപ്പ്, രാത്രി വര്‍ണ്ണമഴ എന്നിവയാണ് പ്രധാന പരിപാടികള്‍. ഒമ്പതിന് വൈകീട്ട് ഏഴിന് നാടകമത്സരത്തിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങ് നടക്കും. ക്ഷേത്രം മേല്‍ശാന്തി മണി ശാന്തി, സമാജം ട്രഷറര്‍ ദിനേഷ്കുമാര്‍ എളന്തോളി, വൈസ് പ്രസിഡന്റ് ഷിജിന് തവരങ്ങാട്ടില്‍, സമാജം വികസന സമിതി കണ്‍വീനര്‍ വിശ്വംഭരന് മുക്കുളം, എസ്എന്‍വൈഎസ് പ്രസിഡന്റ് കെ.യു. അനീഷ്, സെക്രട്ടറി വിജു കൊറ്റിക്കല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.