നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
തിരുനാള്‍ ഇന്നും നാളെയും.
നടവരമ്പ്: നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി. കൊടിയേറ്റ കര്‍മം ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. വില്‍സണ്‍ ഈരത്തറ നിര്‍വഹിച്ചു. ഇന്ന് രാവിലെ 6.30ന്റെ ദിവ്യബലി ശേഷം അമ്പ് വെഞ്ചിരിപ്പ്, രൂപം എഴുന്നള്ളിച്ചു വയ്ക്കല്‍ തിരുകര്‍മങ്ങള്‍ക്ക് ഫാ. ജീമോന്‍ കാര്‍മികത്വം വഹിക്കും. മൂന്നിന് യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടക്കും. വൈകീട്ട് പത്തിന് പള്ളിയിലേക്ക് അമ്പ് പ്രദക്ഷിണം എത്തിച്ചേരും. തിരുനാള്‍ ദിനമായ നാളെ രാവിലെ 6.30 നുള്ള ദിവ്യബലിക്ക് വികാരി ഫാ. വര്‍ഗീസ് ചാലിശ്ശേരി കാര്‍മികത്വം വഹിക്കും. രാവിലെ പത്തുമണിക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ചെമ്മണ്ട വികാരി ഫാ. റെനില്‍ കാരാത്ര കാര്‍മ്മികത്വം വഹിക്കും. കൊടകര സഹൃദയ എംബിഎ കോളജ് എക്സി. ഡയറക്ടര്‍ ഫാ. ജിനോ മാളക്കാരന്‍ സന്ദേശം നല്‍കും. 3.30ന് ദിവ്യബലി, 4.30ന് തിരുനാള്‍ പ്രദക്ഷിണം, വൈകിട്ട് 7 മണിക്ക് പ്രദക്ഷിണ സമാപനം. വൈകീട്ട് 7.30 ന് വര്‍ണമഴ ഉണ്ടായിരിക്കും. 13ന് മരിച്ചവരുടെ ഓര്‍മ്മദിനം ആചരിക്കും. രാവിലെ 6.30ന് ദിവ്യബലി സെമിത്തേരിയില്‍ പൊതുഒപ്പീസ്, കൊടിയിറക്കം, തിരുസരൂപം തിരികെ എടുത്തു വയ്ക്കല്‍ എന്നിവ നടക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. വര്‍ഗീസ് ചാലിശ്ശേരി, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ പോള്‍ വിപിന്‍ ചക്കാലയ്ക്കല്‍, ട്രസ്റ്റിമാരായ ജോണ്‍ ബാബു ആച്ചാണ്ടി, ലോനപ്പന് ജോയ് പാറേക്കാടന്‍, ജോയിന്റ് കണ്‍വീനര്‍ വിന്‍സെന്റ് വിജിത്ത് നെല്ലായിപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.