വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന നഗരസഭ കണ്ടിജന്റ് ജീവനക്കാരന് മരിച്ചു
ഈ മാസം സര്‍വ്വീസില്‍ നിന്നും വിരമിക്കാനിരിക്കയാണ് മരണം സംഭവിച്ചത്
ഇരിങ്ങാലക്കുട: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നു നഗരസഭ കണ്ടിജന്റ് ജീവനക്കാരന് മരിച്ചു. ആളൂര്‍ പുല്പ്പാറക്കുന്ന് സ്വദേശി മുരിങ്ങലേടത്ത് വീട്ടില്‍ മാധവന് മകന് ഭരതന്(59) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് കല്ലേറ്റുംകര എസ്റ്റേറ്റിനു സമീപമുള്ള റോഡില്‍ വച്ചാണ് അപകടം സംഭവിച്ചത്. ബൈക്കില്‍ ഇരിങ്ങാലക്കുടനഗരസഭയിലേക്ക് ജോലിക്കു വരുബോഴായിരുന്നു അപകടം. വഴിയാത്രകന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ബൈക്ക് സമീപത്തെ കാനയിലേക്ക് തലയടിട്ട് മറിയുകയായിരുന്നു. ഉടന്‍ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് വിദഗ്ദ ചികില്‍സക്കായി എറണാക്കുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. തലക്കേറ്റ ക്ഷതമാണ് മരണകാരണമായി കരുതുന്നത്. സംസ്കാരം നടത്തി. ഈ മാസം 28 ന് സര്‍വ്വീസില്‍ നിന്നും വിരമിക്കാനിരിക്കയായിരുന്നു മരണം സംഭവിച്ചത്. 18 വര്‍ഷമായി ഇരിങ്ങാലക്കുട നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാരനാണ്. ഭാര്യ ഓമന (ഫെഡറല്‍ ബാങ്ക്, കൊടകര) മകള്അനഘ.