കെ.വി. രാമനാഥന് സ്മാരക സാഹിത്യപുരസ്കാരം പ്രഖ്യാപിച്ച് യുവകലാസാഹിതി
കെ.വി. രാമനാഥന് സ്മാരക സാഹിത്യപുരസ്കാരം പ്രഖ്യാപിച്ച് യുവകലാസാഹിതി
ശാസ്ത്രീയ വീക്ഷണമുള്ള രചനകളുടെ ഉടമയായിരുന്നു രാമനാഥന് മാസ്റ്ററെന്ന് ആലങ്കോട് ലീലാകൃഷ്ണന്
ഇരിങ്ങാലക്കുട: ശാസ്ത്രീയവീക്ഷണമുള്ള രചനകളുടെ ഉടമയായിരുന്നു കെ.വി. രാമനാഥന് മാസ്റ്ററെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്. യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ.വി. രാമനാഥന് മാസ്റ്റര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാഹിത്യലോകത്ത് പ്രാധാന്യമേറിയ ഒരു പുരസ്കാരമായി എഴുത്തുകാര്‍ ഉറ്റുനോക്കുന്ന കെ.വി. രാമനാഥന് സാഹിത്യ പുരസ്കാരം യുവകലാസാഹിതി ഏര്‍പ്പെടുത്തുന്നതായും ആലങ്കോട് ലീലാകൃഷ്ണന് പ്രഖ്യാപിച്ചു. ടൗണ്‍ഹാള്‍ അങ്കണത്തില്‍ നടന്ന യോഗത്തില്‍ യുവകലാസാഹിതി മേഖലാ പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദബാബു അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന് ചരുവില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രഫ. സാവിത്രി ലക്ഷ്മണന്, ആര്‍ടിസ്റ്റ് മോഹന്‍ദാസ്, എം.കെ. അനിയന്, മുരളി ഹരിതം, സൂരജ് നമ്പ്യാര്‍, രാജേഷ് തമ്പാന്, വി.എസ്. വസന്തന്, റഷീദ് കാറളം എന്നിവര്‍ സംസാരിച്ചു.