കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില് വേളൂക്കരയില് ഫുള് എപ്ലസ് നേടിയ കുട്ടികളെ ആദരിച്ചു
വേളൂക്കര: മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില് മണ്ഡലത്തില് എസ്എസ്എല്സി, പ്ലസ് ടു പരീക്ഷകളില് ഫുള് എപ്ലസ് നേടിയ മുഴുവന് കുട്ടികളെയും ആദരിച്ചു. വേളൂക്കര പഞ്ചായത്ത് ഹാളില് നടന്ന പരിപാടിയില് മണ്ഡലം പ്രസിഡന്റ് ഷാറ്റോ കുരിയന് അധ്യക്ഷത വഹിച്ചു. ടി.എന്. പ്രതാപന് എംപി ഉദ്ഘാടനവും സമ്മാനദാനവും നിര്വഹിച്ചു. ഡിസിസി സെക്രട്ടറി കെ.കെ. ശോഭനന് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വിന്സന്റ് കാനംകുടം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജന്സി ബിജു, സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് ഷീബ നാരായണന്, പഞ്ചായത്ത് അംഗങ്ങളായ യൂസഫ് കൊടകരപറമ്പില്, പി.വി. മാത്യു, സ്വപ്ന സെബാസ്റ്റിന്, ബിപിന് തുടിയത്ത്, ബ്ലോക്ക് സെക്രട്ടറി ആമിന അബ്ദുള് ഖാദര്, യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോണ് കോക്കാട്ട്, പി.ഐ. ജോസ്, ഹേമന്ദ് കുളങ്ങര തുടങ്ങിയവര് പ്രസംഗിച്ചു.

ഇര തേടിയെത്തിയ ദേശാടനപക്ഷികള്
ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്ഷം, പ്രതികള് ഇന്നും കാണാമറയത്ത്
ബിവിഎം ഹയര് സെക്കന്ഡറി സ്കൂളില് രക്തദാന ക്യാമ്പ് നടത്തി
തന്മുദ്ര യുഡിഐഡി സമ്പൂര്ണ്ണ രജിസ്ട്രേഷന് ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്വഹിച്ചു
വോട്ടര് പട്ടിക തീവ്ര പരിഷ്കരണം; ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില് ഡോ.സദനം കൃഷ്ണന്കുട്ടിക്ക് എന്യുമറേഷന് ഫോറം കൈമാറി
ഇരിങ്ങാലക്കുട നഗരസഭാ വെല്നെസ് സെന്റര് തുറന്നു