സോമന് ചിറ്റേത്ത് ബ്ലോക്ക് പ്രസിഡന്റായി ചുമതലയേറ്റു
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി സോമന് ചിറ്റേത്ത് ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങ് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം എം.പി. ജാക്സണ്, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, സോണിയ ഗിരി, സതീഷ് വിമലന്, നഗരസഭ അധ്യക്ഷ സുജ സഞ്ജീവ്കുമാര്‍, കാട്ടൂര്‍ ബ്ളോക്ക് പ്രസിഡന്റ് ഷാറ്റൊ കുര്യന്, ബ്ളോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, ട്രഷറര്‍ വിജയന് എളയേടത്ത് എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റായി സ്ഥാനമേറ്റ സോമന് ചിറ്റേത്ത് ഡിസിസി സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം പ്രസിഡന്റ്, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എം.ഓ. ജോണ്‍ അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു