ഓണ്‍ലൈനിലൂടെ ട്യൂഷന് പഠിപ്പിക്കാന്‍ ലാപ്ടോപ്പ് നല്കി ജനമൈത്രി പോലീസും ജെസിഐ യും
ഇരിങ്ങാലക്കുട: ഓണ്‍ലൈനിലൂടെ ട്യൂഷന് പഠിപ്പിക്കാന്‍ ലാപ്ടോപ്പ് നല്കി ജനമൈത്രി പോലീസും ജെസിഐയും. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയില്‍ കേസന്വേഷണവുമായി ബന്ധപ്പെട്ട് ഒരു വീട്ടിലേക്ക് ചെന്നപ്പോഴാണ് സാമ്പത്തികമായി പരാധീനതയുള്ള ഒരു കുടുംബത്തെ എസ്ഐ അനില്‍ പരിചയപ്പെട്ടത്. നല്ല നിലയില്‍ കഴിഞ്ഞ കുടുംബത്തില്‍ അടിക്കടിയുണ്ടായ പ്രതിസന്ധികള്‍ കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കി പിതാവ് ആത്മഹത്യ ചെയ്യുകയും ചെയ്തു. പഠനത്തില്‍ മിടുക്കിയായ യുവതി എംബിഎക്ക് പഠിക്കുന്നു. സ്വന്തം പഠനത്തോടൊപ്പം കുടുംബത്തെ സംരക്ഷിക്കുന്നതിനായി ഓണ്‍ലൈന്‍ ട്യൂഷന് നടത്തി കുടുംബം പോറ്റുന്നതിന് വേണ്ടി ലാപ്ടോപ്പ് ആവശ്യപ്പെട്ടത് എസ്ഐ അനില്‍ സാമൂഹ്യ പ്രവര്ത്തകന് നിസാര്‍ അഷറഫുമായി ബന്ധപ്പെടുകയും ജെസിഐ അത് ഏറ്റെടുക്കുകയും ചെയ്തു. ഇരിങ്ങാലക്കുടയുടെ ലേഡി ജേസി വിംഗ് ചെയര്‍പേഴ്സണ്‍ നിഷിന നിസാര്‍ ലാപ്ടോപ്പ് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന് കൈമാറുകയും ചെയ്തു. ജെസിഐ പ്രസിഡന്റ് മെജോ ജോണ്സണ് മുന്‍ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി, ഡയസ് കാരാത്രക്കാരന്‍, ജനമൈത്രി എസ്ഐ ജോര്‍ജ്, കെ.പി. നിസാര്‍ അഷറഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല
ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ശിശുദിനം ആഘോഷം
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
134 വര്‍ഷത്തിനുശേഷം കേരളത്തില്‍നിന്ന് പുതിയ മൂങ്ങവലച്ചിറകനെ കണ്ടെത്തി
സെന്റ് ജോസഫ്സ് കോളജില്‍ കംമ്പ്യൂട്ടേഷനല്‍ ലാബ് ഉദ്ഘാടനം ചെയ്തു