മണിപ്പൂർ കലാപം; ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ഇടവക പ്രതിഷേധ റാലി നടത്തി
ഇരിങ്ങാലക്കുട: മണിപ്പൂർ കലാപത്തിൽ ക്രൈസ്തവരും ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും അക്രമിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ ഇടവക പ്രതിഷേധ റാലി നടത്തി. പ്രതിഷേധ റാലി ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. ആക്രമണങ്ങൾക്ക് അറുതി വരുത്തണമെന്നും ഭരണഘടന ഉറപ്പു നൽകുന്ന ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കൊല ചെയ്യപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും ബാധിക്കപ്പട്ടവർക്ക് പുനരധിവാസവും, നശിപ്പിക്കപ്പെട്ട ആരാധനാലയങ്ങൾ, സ്ഥാപനങ്ങളുടെ പുനർനിർമാണവും സാധ്യമാക്കണമെന്നും പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിൻ വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തിങ്കൽ, ഫാ. ജോർജി തേലപ്പിള്ളി, ട്രസ്റ്റിമാരായ ഒ.എസ്. ടോമി, ബാബു കുറ്റിക്കാട്ട് നെയ്യൻ, ഷാജൻ കണ്ടംകുളത്തി, ബിജു പോൾ അക്കരക്കാരൻ, ക്രേന്ദസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരൻ എന്നിവർ സന്നിഹിതരായിരുന്നു.

ഇര തേടിയെത്തിയ ദേശാടനപക്ഷികള്‍
ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്‍ഷം, പ്രതികള്‍ ഇന്നും കാണാമറയത്ത്
ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
തന്മുദ്ര യുഡിഐഡി സമ്പൂര്‍ണ്ണ രജിസ്ട്രേഷന് ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണം; ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ഡോ.സദനം കൃഷ്ണന്‍കുട്ടിക്ക് എന്യുമറേഷന് ഫോറം കൈമാറി
ഇരിങ്ങാലക്കുട നഗരസഭാ വെല്‍നെസ് സെന്റര്‍ തുറന്നു