ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ബെസ്റ്റ് സ്റ്റുഡന്‍സ് ചാപ്റ്റര്‍ ആയി തിരഞ്ഞെടുത്തു
ഇരിങ്ങാലക്കുട: തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷന് ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ കോളജുകളിലെ മാനേജ്മെന്റ് സ്റ്റുഡന്റ് ചാപ്റ്ററുകളുടെ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന പരിപാടികളുടെ ഭാഗമായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ബെസ്റ്റ് സ്റ്റുഡന്റ് ചാപ്റ്റര്‍ ട്രോഫി കരസ്ഥമാക്കി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് അഖിലേന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ ഭാഗമായ തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷന് നടത്തിയ പ്രവര്‍ത്തന പരിപാടികളില്‍ ക്രൈസ്റ്റ് കോളജ് ട്രോഫി കരസ്ഥമാക്കുന്നത്. ബെസ്റ്റ് സ്റ്റുഡന്റ് ചാപ്റ്റര്‍ ട്രാഫി ക്രൈസ്റ്റ് കോളജ് സ്വാശ്രയ വിഭാഗം ഡയറക്ടര്‍ ഫാ. ഡോ. വില്‍സണ്‍ തറയില്‍ സിഎംഐക്ക് തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷന് ചാപ്റ്റര്‍ പ്രസിഡന്റും, ഇസാഫ് ബാങ്ക് സിഇഒ / എംഡി കെ. പോള്‍ തോമസ് കൈമാറി. സമ്മാനദാന യോഗത്തിനോടനുബന്ധിച്ച് നടത്തിയ ചക്രവ്യൂഹ കോണ്‍ക്ലേവ് മത്സരങ്ങളില്‍ നാളത്തെ നേതാവ് മത്സരത്തില്‍ ക്രൈസ്റ്റിലെ ബികോം സ്റ്റുഡന്റ് സ്വീന്‍ ആന്റണി മൂന്നാം സ്ഥാനം കരസ്ഥമാക്കി. നിമിഷ പ്രസംഗത്തില്‍ ക്രൈസ്റ്റിലെ ബിബിഎ വിദ്യാര്‍ഥി ജോയല്‍ ലാലച്ചന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലയിലെ മാനേജ്മെന്റ് അസോസിയേഷന് കോളജ്തല സ്റ്റുഡന്റ് ചാപ്റ്ററുകളിലെ കൂടുതല്‍ അംഗത്വം ഉള്ളത് ക്രൈസ്റ്റിലാണെന്ന് സ്റ്റുഡന്റ് ചാപ്റ്റര്‍ കോഡിനേറ്റര്‍ ജോയ് ജോസഫ് അറിയിച്ചു. ക്രൈസ്റ്റ് കോളജ് സ്റ്റുഡന്റ് ചാപ്റ്റര്‍ കോഡിനേറ്റര്‍ കെ. ശ്രീലക്ഷ്മി ക്രൈസ്റ്റിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ചക്രവ്യൂ സ്റ്റുഡന്റ് കോണ്‍ക്ലേവ് സമ്മാനദാന യോഗത്തില്‍ തൃശൂര്‍ സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. മാര്ട്ടിന് കെ.എ. അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സിവില്‍ സര്‍വീസ് 477ാം റാങ്ക് കരസ്ഥമാക്കിയ കെ.എസ്. റംഷാദ് ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റുഡന്റ് ചാപ്റ്റര്‍ കോഡിനേറ്റര്‍ ജോയ് ജോസഫ് സ്വാഗതവും സെക്രട്ടറി എം. മനോജ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി.