സെന്റ് മേരീസിലെ പ്രതിഭകള്‍ സ്മാര്‍ട്ടായി ഇനി ഉപരിപഠനത്തിന്വി ദ്യാര്‍ത്ഥികള്‍ക്ക് സമ്മാനമായി സ്മാര്‍ട്ട് വാച്ചും
ഇരിങ്ങാലക്കുട: പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് പിടിഎ. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരോടൊപ്പം ഉപരിപഠനത്തിന് അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ആദരിച്ച വിജയപ്രഭ 2023 മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡിനും ട്രോഫിക്കും പുറമെ സ്മാര്‍ട്ട് വാച്ചും സമ്മാനമായി നല്കി. മാനേജര്‍ ഫാ.പയസ് ചിറപ്പണത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ പി.ആന്സന് ഡൊമിനിക്, അസ്സോസിയേറ്റ് കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഡോ.സീജോ ഇരിമ്പന്‍, ഫാ.ജോസഫ് തൊഴുത്തിങ്കല്‍, നഗരസഭ കൗണ്‍സിലര്‍ ഫെനി എബിന്, ട്രസ്റ്റി ലിംസണ്‍ ഊക്കന്‍, പ്രധാനാധ്യാപിക റീജ ജോസ്, പി.പി.റപ്പായി, ജോര്‍ജ് മാത്യു, സിബിന് ലാസര്‍, മാക്സണ്‍ ജെയ്സണ്‍, സ്വീന്‍ ജോഷി, അഹ്ളിയ ഹമീദ്, ജോണ്‍സി ജോണ്‍ പാറയ്ക്ക എന്നിവര്‍ പ്രസംഗിച്ചു.