ഇരിങ്ങാലക്കുട ഉപജില്ലാ സുബ്രതോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് വിജയികൾ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് മൈതാനത്ത് വെച്ച് നടന്ന ഇരിങ്ങാലക്കുട ഉപജില്ലാ സുബ്രതോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജേതാക്കളായി.

എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിനെയാണ് തോല്പിച്ചത്. അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാഷണല്‍ സ്കൂള്‍ റണര്‍ അപ് ആകുകയും ചെയ്തു. പെണ്‍കുട്ടികളുടെ അണ്ടര്‍ 17ല്‍ അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജേതാക്കളായി.