കോണ്‍ഗ്രസ് ‘മെറിറ്റ് ഡേ 2023’ 28 ന്, സ്വാഗതസംഘം ഓഫീസ് തുറന്നു
ഇരിങ്ങാലക്കുട: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ, സിബിഎസ്ഇ, ഐസിഎസ്ഇ, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെയും നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും അനുമോദിക്കുന്ന മെറിറ്റ് ഡേ വെള്ളിയാഴ്ച രാജീവ് ഗാന്ധി ടൗണ്‍ ഹാളില്‍ നടക്കുമെന്നു സംഘടക സമിതി ചെയര്മാന് എം.പി. ജാക്സണ്, കണ്‍വീനര്‍ ടി.വി.ചാര്‍ളി, മീഡിയ കമ്മിറ്റി ചെയര്മാന് തോമസ് തത്തംപിള്ളി എന്നിവര്‍ അറിയിച്ചു. സ്വാഗത സംഘം ഓഫീസ് രാജീവ്ഗാന്ധി മന്ദിരത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. 28 ന് രാവിലെ ഒമ്പത് മണിക്ക് രജിസ്ട്രേഷന് ആരംഭിക്കും. 9.30 മോട്ടിവേഷന്‍ ക്ലാസിനു പ്രമുഖ മോട്ടിവേഷന്‍ ട്രെയിനര്‍ പ്രവീണ്‍ ചിറയത്ത് നേതൃത്വം നല്‍കും.10.30 ന് മെറിറ്റ് ഡേ 2023 ഡോ. മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷത വഹിക്കും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ മുഖ്യാതിഥിയായിരിക്കും. നഗരസഭാധ്യക്ഷ സുജ സഞ്ജീവ്കുമാര്‍, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, കെ.കെ. ശോഭനന്, സോണിയ ഗിരി, സതീഷ് വിമലന്, കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്റുമാരായ സോമന് ചിറ്റേത്ത്, ഷാറ്റൊ കുര്യന്, സംഘടക സമിതി കണ്‍വീനര്‍ ടി.വി.ചാര്‍ളി, കോ ഓര്‍ഡിനേറ്റര്‍ സി.എസ്. അബ്ദുള്‍ ഹഖ് എന്നിവര്‍ പ്രസംഗിക്കും. എസ്എസ്എല്‍സി വിഭാഗത്തില്‍ 650 വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് ടു വിഭാഗത്തില്‍ 440 വിദ്യാര്‍ത്ഥികള്‍ക്കും സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളില്‍ 120 വിദ്യാര്‍ത്ഥികള്‍ക്കും വിഎച്ച്എസ്ഇ യില്‍ 8 വിദ്യാര്‍ത്ഥികള്‍ക്കുമായി ആകെ 1218 വിദ്യാര്‍ത്ഥികളെയാണ് പുരസ്ക്കാരം നല്കി ആദരിക്കുന്നത്. എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ 26 സ്കൂളുകളും പ്ലസ് ടുവില്‍ 3 സ്കൂളുകളും സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളില്‍ 21 സ്കൂളുകളും ആദരവ് ഏറ്റു വാങ്ങും. പത്രസമ്മേളനത്തില്‍ ബ്ലോക് പ്രസിഡന്റുമാരായ സോമന് ചിറ്റേത്ത്, ഷാറ്റോ കുര്യന്, കോ ഓര്‍ഡിനേറ്റര്‍മാരായ സി.എസ്. അബ്ദുള്‍ ഹഖ്, എ.സി.സുരേഷ് എന്നിവരും പങ്കെടുത്തു.