ഇരിങ്ങാലക്കുട കോമ്പാറ ജംഗ്ഷനില്‍ ടോറസ് ലോറി മതിലിലേയ്ക്ക് മറിഞ്ഞ് അപകടം

ഇരിങ്ങാലക്കുട: കോമ്പാറ ജംഗ്ഷനില്‍ ടോറസ് ലോറി മതിലിലേയ്ക്ക് മറിഞ്ഞ് അപകടം. ഇന്നലെ രാവിലെയാണ് അപകടം നടന്നത്. ചേലക്കരയില്‍ നിന്നും കോണത്തുകുന്നിലേക്ക് കരിങ്കല്‍ കയറ്റിപോവുകയായിരുന്ന ടോറസ് ലോറിയാണ് നിയന്ത്രണംവിട്ട് റോഡരികിലെ വീടിന്റെ മതിലിലേക്ക് മറിഞ്ഞത്.
കോമ്പാറ പോള്‍ കാളിയങ്കരയുടെ മതിലിലേക്കാണ് ലോറി മറിഞ്ഞത്. എതിരെവന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടയില്‍ റോഡില്‍ നിന്നുമിറങ്ങിയ ലോറിയുടെ ടയറുകള്‍ മണ്ണില്‍ താഴുകയും നിയന്ത്രണംവിട്ട് മതിലിലേക്ക് മറിയുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡരികിലെ വൈദ്യുതി പോസ്റ്റും തകര്‍ന്നിട്ടുണ്ട്. വീടിന്റെ മതിലും ഭാഗികമായി തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.