അഖിലേന്ത്യാ കഥകളി സംഗീതമത്സരം നടന്നു
ഇരിങ്ങാലക്കുട: കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് സ്മാരകമായി അഖിലേന്ത്യാതലത്തില്‍ നടത്തിയ കഥകളിസംഗീതമത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാംസ്ഥാനം ലഭിച്ച സി ശ്രീദേവന്‍ പാലനാട് ദിവാകരന് ഏര്‍പ്പെടുത്തിയ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് സ്മാരക സമ്മാനവും, കലാമണ്ഡലം മോഹനകൃഷ്ണന് ഏര്‍പ്പെടുത്തിയ കലാമണ്ഡലം കൃഷ്ണന്കുട്ടിപ്പൊതുവാള് സ്മാരക സമ്മാനവും, ആര്യവൈദ്യശാല കോട്ടയ്ക്കല്‍ സ്പോണ്സര് ചെയ്ത സംഗീതപ്രതിഭ ടൈറ്റിലും, കാഷ് അവാര്‍ഡും കരസ്ഥമാക്കി. രണ്ടാംസ്ഥാനംലഭിച്ച
എന്‍ നിരഞ്ജന് മോഹന്‍ എന്‍ പി പരമേശ്വരന് നമ്പൂതിരിപ്പാടിന്റെ സ്മരണയ്ക്കായി എന്‍ പി പ്രമോദ് ഏര്‍പ്പെടുത്തിയ സമ്മാനവും കാഷ് അവാര്‍ഡും, മൂന്നാംസ്ഥാനം ലഭിച്ച ജിഷ്ണു രവീന്ദ്രന് ടി ആര് പരമേശ്വരന്റെ സ്മരണയ്ക്കായി വസന്തകുമാരി പരമേശ്വരന് ഏര്‍പ്പെടുത്തിയ സമ്മാനവും കാഷ് അവാര്‍ഡും ലഭിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാംസ്ഥാനം ലഭിച്ച ആര്യവൃന്ദ വി നായര്‍ ഉഷ രാധാകൃഷ്ണന് സ്മാരകമായി കെ പി ദിനേശ്, കെ പി ദിലീപ് എന്നിവര്‍ ഏര്‍പ്പെടുത്തിയ സമ്മാനവും, കലാമണ്ഡലം മോഹനകൃഷ്ണന് ഏര്‍പ്പെടുത്തിയ
കലാമണ്ഡലം കൃഷ്ണന്കുട്ടിപ്പൊതുവാള് സ്മാരക സമ്മാനവും, ആര്യവൈദ്യശാല കോട്ടയ്ക്കല്‍ സ്പോണ്സര് ചെയ്ത സംഗീതതിലകം ടൈറ്റിലും, കാഷ് അവാര്‍ഡും കരസ്ഥമാക്കി. രണ്ടാംസ്ഥാനം ലഭിച്ച എം എന്‍ ഗൗരിക്ക് കെ വി ലീല വാരസ്യാരുടെ സ്മരണയ്ക്കായി രാധാ നരേന്ദ്രവാരിയര്‍ ഏര്‍പ്പെടുത്തിയ സമ്മാനവും കാഷ് അവാര്‍ഡും, മൂന്നാംസ്ഥാനം ലഭിച്ച പി ആര് നിരഞ്ജനയ്ക്ക് ഐ എസ് നമ്പൂതിരിയുടെ സ്മരണയ്ക്കായി സതി അനിയന് ഏര്‍പ്പെടുത്തിയ സമ്മാനവും കാഷ് അവാര്‍ഡും ലഭിച്ചു. സമ്മാനങ്ങള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്കാരദാനച്ചടങ്ങില്‍ ഡോക്ടര്‍ സി കെ രവി സമ്മാനിച്ചു. കലാമണ്ഡലം ഗോപാലകൃഷ്ണന്, കലാനിലയം രാമകൃഷ്ണന്, വേങ്ങേരി നാരായണന് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.