അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനാചരണം സംഘടിപ്പിച്ചു

നടവരമ്പ്: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിന്റേയും ഇരിങ്ങാലക്കുട ഫയര്‍ ആൻഡ് റെസ്കൂ സര്‍വീസിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ ദുരന്ത നിവാരണ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷന് ഓഫീസില്‍ വച്ച് ദുരന്ത നിവാരണ ബോധവത്കരണവും പരിശീലനവും സംഘടിപ്പിച്ചു. ഓഫീസര്‍മാരായ ഗോപാലകൃഷ്ണന് മാവില, വി.എസ്. അഭിമന്യൂ, എ.വി. കൃഷ്ണരാജ് എന്നിവര്‍ ബോധവത്കരണ ക്ലാസും പരിശീലവും നയിച്ചു. എം.എച്ച്. അനീഷ്, ഉല്ലാസ്, കൃഷ്ണരാജ്, സന്ദീപ്, രാധാകൃഷ്ണന്, പി.ഒ. ഷമീര്‍ എന്നിവര്‍ നേതൃത്വം നല്കി.