രുദ്രവീണാ സംഗീതനിശ നടനകൈരളിയില്‍

ഉസ്താദ് മൊഹിനുദ്ദീന്‍ ബഹാവുദ്ദീന്‍ ഡാഗര്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നടന കൈരളിയില്‍ വിശ്വപ്രസിദ്ധ രുദ്രവീണാവാദകന്‍ ഉസ്താദ് മൊഹിനുദ്ദീന്‍ ബഹാവുദ്ദീന്‍ ഡാഗറുടെ സംഗീത വിരുന്ന് ഇന്ന് നടക്കും. നടനകൈരളിയുടെ അരങ്ങുണര്‍ത്തല്‍ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ പരിപാടി പ്രശസ്ത നടിയും സാംസ്ക്കാരിക പ്രവര്‍ത്തകയുമായ അരുന്ധതി നാഗ് ഉദ്ഘാടനം ചെയ്യുന്നു. ബഹാവുദ്ദീന്‍ ഡാഗറുടെ രുദ്രവീണയ്ക്ക് പക്കവാജ്ല് അകമ്പടി നല്‍കുന്നത് സുഖദ് മുണ്ഡെയാണ്. രുദ്രവീണയെന്ന അത്യപൂര്‍വ സംഗീതോപകരണം അനേക തലമുറകളിലൂടെ കൈകാര്യം ചെയ്തുവരുന്ന കുടുംബത്തില്‍ ഉസ്താദ് മൊഹിനു ദ്ദീന്‍ ഡാഗറുടെ പുത്രനായ ബഹാവുദ്ദീന്‍ ഈ കുടുംബത്തിലെ ഇരുപതാമെത്ത തലമുറയുടെ പ്രതിനിധിയാണ്.