മയില്‍പ്പീലി കുഞ്ഞെഴുത്തുകാരുടെ അക്കോര്‍ടിയന്‍ സംയുക്ത ഡയറി പ്രകാശനം ചെയ്തു
കല്പറമ്പ്: വടക്കുംകര ഗവ.യുപി സ്കൂളിലെ ഒന്നാംക്ലാസ് കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് തയാറാക്കിയ ഡയറിയായ മയില്‍പ്പീലി പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പ്രകാശനംചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ സുരേഷ് ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. കുഞ്ഞുഭാവനകള്ചേര്ത്ത് തയാറാക്കുന്ന കുഞ്ഞെഴുത്തുകള്‍ അമ്മമാരുടെ സഹായത്തോടെ വികസിപ്പിച്ചാണ് സംഗീതോപകരണമായ അക്കോര്‍ഡിയന്‍ മാതൃകയില്‍ കുഞ്ഞുഡയറി തയാറാക്കിയത്. അഞ്ചുമാസത്തിനിടെ നൂറോളം മികച്ച ഡയറിക്കുറിപ്പുകള്‍ തയ്യാറാക്കിയ ഒന്നാംക്ലാസുകാരി അഭീഷ്മയെ ചടങ്ങില്‍ അഭിനന്ദിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് ചെയര്മാന് കത്രീനാ ജോര്‍ജ്, മെമ്പര്‍ ജൂലി ജോയി, പിടിഎ പ്രസിഡന്റ് എം.എ. രാധാകൃഷ്ണന്, എസ്എംസി ചെയര്മാന് പി.കെ. ഷാജു, ബിആര്‍സി ട്രൈനര്‍ മുഹമ്മദ് റാഫി, എഴുത്തുകാരി ബീനാ ചന്ദ്രശേഖരന്, ജസ്റ്റീന ജോസ് എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപകന് ടി.എസ്. സജീവന് സ്വാഗതവും മേരി ഡിസില്‍വ നന്ദിയും പറഞ്ഞു.