ഇരിങ്ങാലക്കുട മേഖലയില്‍ റിപ്പബ്ലിക് ദിനാഘോഷം

രാജ്യത്തിന്റെ 75ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനത്ത് നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ പതാക ഉയര്‍ത്തുന്നു.
ഇരിങ്ങാലക്കുട: രാജ്യത്തിന്റെ 75ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സിവില്‍ സ്റ്റേഷന് ആസ്ഥാനത്ത് ആര്‍ഡിഓ എംകെ ഷാജി ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക്ദിന സന്ദേശം നല്കി. തഹസില്‍ദാര്‍ കെ ശാന്തകുമാരി, തഹസില്‍ദാര്‍ (ഭൂരേഖ) സിമീഷ് സാഹൂ തുടങ്ങിയവര്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ പതാക ഉയര്‍ത്തി സന്ദേശം നല്കി. വൈകീട്ട് പട്ടണത്തില്‍ ആകര്‍ഷമായ റിപ്പബ്ലിക് ദിന റാലിയും നടന്നു.