ഓൺലൈൻ പഠനത്തിന് സഹായമേകി ക്രൈസ്റ്റ് തവനിഷും കോമേഴ്സ് 2008-11 സെൽഫിനാൻസിങ് ബാച്ചും

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും പൂർവ വിദ്യാർഥികളായ 2008-11 ബികോം സെൽഫ് ബാച്ചും സംയുക്തമായി മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിനു മൊബൈൽ ഫോൺ നല്കി. സ്കൂളിലെ കുട്ടികളിൽ ഇപ്പോഴും ഓൺലൈൻ പഠനത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു തവനിഷ് മൊബൈൽ ഫോൺ നല്കിയത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജോളി ആൻഡ്രൂസ് സിഎംഐ മൊബൈൽ ഫോൺ മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സിജി തോമസിനു കൈമാറി. സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ജോൺസി ജോൺ, ക്രൈസ്റ്റ് കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപ്പറമ്പിൽ, സ്റ്റാഫ് കോ-ഓർഡിനേറ്റർ പ്രഫ. മൂവിഷ് മുരളി, പ്രഫ. വി.പി. ആന്റോ എന്നിവർ സന്നിഹിതരായി.