കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് കൂടിയാട്ടം കുലപതി വേണുജി സ്വീകരിച്ചു

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് കൂടിയാട്ടം കുലപതി വേണുജി സ്വീകരിക്കുന്നു. കൃഷ്ണന് റെഡി (സാംസ്കാരിക ടൂറിസം മന്ത്രി), അര്ജുന് റാം മേഘ്വാള് (നിയമം, സാംസ്കാരികം വകുപ്പ്് മന്ത്രി) എന്നിവര്‍ സമീപം.
ഇരിങ്ങാലക്കുട: കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് കൂടിയാട്ടം കുലപതി വേണുജി സ്വീകരിച്ചു. കൃഷ്ണന് റെഡി (സാംസ്കാരിക ടൂറിസം മന്ത്രി), അര്ജുന് റാം മേഘ്വാള് (നിയമം, സാംസ്കാരികം വകുപ്പ്് മന്ത്രി) എന്നിവര്‍ സമീപം. കേരളത്തില്‍ നിന്നും വേണുജിയെ കൂടാതെ കലാമണ്ഡലം ബാലസുബ്രഹ്മണ്യന് (കഥകളി), കലാ വിജയന് (മോഹിനിയാട്ടം), മാര്‍ഗി മധു (കൂടിയാട്ടം), വിശ്വനാഥ പുലവര്‍ (തോല്‍പ്പാവക്കൂത്ത്) മാര്‍ഗി വിജയകുമാര്‍ (കഥകളി), ചെറുതാഴം കുഞ്ഞുരാമന് മാരാര്‍ (ചെണ്ടവാദ്യം) എന്നിവരും അവാര്‍ഡ് സ്വീകരിച്ചു. ഡല്‍ഹിയിെല വിജ്ഞാന് ഭവനിലായിരുന്നു ഈ ചടങ്ങ് സംഘടിപ്പിച്ചത്.