മാനാട്ടുകുന്ന് വടിയന് ചിറ ബണ്ട് റോഡ് നാടിന് സമര്പ്പിച്ചു
ആളൂര് ഗ്രാമപഞ്ചായത്തിലെ മാനാട്ടുകുന്ന് വടിയന് ചിറ ബണ്ട് റോഡ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ആളൂര്: ആളൂര് ഗ്രാമപഞ്ചായത്തിലെ മാനാട്ടുകുന്ന് വടിയന് ചിറ ബണ്ട് റോഡ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ബാക്കിയുള്ള റോഡിന്റെ ഭാഗങ്ങളും വേഗത്തില് നവീകരിക്കുമെന്നും റോഡ് ബന്ധിപ്പിക്കുന്ന വടിയന് ചിറ ഹരിത കേരളം മിഷന് പദ്ധതിയില് ഉള്പ്പെടുത്തി പുനരുദ്ധാരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. 20 ലക്ഷം രൂപ വിനിയോഗിച്ചാണ് 500 മീറ്റര് നീളത്തിലും മൂന്നു മീറ്റര് വീതിയിലും റോഡ് ടാറിംഗ് ഉള്പ്പടെയുള്ള പ്രവര്ത്തികള് ചെയ്ത് നവീകരിച്ചത്. കൊമ്പൊടിഞ്ഞാമക്കലില് എത്തിച്ചേരുന്ന ആളൂര് ഗ്രാമപഞ്ചായത്തിലെ 18, 22 വാര്ഡുകള് തമ്മില് ബന്ധിപ്പിക്കുന്ന റോഡാണ് ഇത്.
ചിറയുടെ നവീകരണ പ്രവര്ത്തനങ്ങള് കൂടി പൂര്ത്തിയാകുന്നതോടെ വടിയന് ചിറ ഉള്പ്പെടുന്ന പ്രാദേശിക ടൂറിസം വികസനത്തിനും റോഡ് നവീകരണത്തിലൂടെ സാധിക്കും. വടിയന് ചിറ ബണ്ട് റോഡ് പരിസരത്ത് നടന്ന പരിപാടിയില് ആളൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷനായി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്, മുന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആളൂര് ഡിവിഷന് ജില്ലാ പഞ്ചായത്ത് മെമ്പറുമായ പി.കെ. ഡേവിസ്, മുന് എംഎല്എ കെ.യു. അരുണ്, വാര്ഡ് മെമ്പര് കെ.ബി. സുനില്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതി സുരേഷ്, വാര്ഡ് വികസന സമിതി അംഗം പോളി തുണ്ടിയില് തുടങ്ങിയവര് പങ്കെടുത്തു.

നഗരസഭ 18-ാം വാര്ഡില് ജോസഫ് ചാക്കോ ഭവന സന്ദര്ശന പര്യടനം ആരംഭിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പില് വിജയിച്ച ക്രൈസ്റ്റ് കോളജ് വിദ്യാര്ഥി ആദിയാ ഷൈന്
ക്രൈസ്റ്റ് കോളജില് ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ഫസ്റ്റ് റണ്ണര്അപ്പ് കരസ്ഥമാക്കി സെന്റ് ഡൊമിനിക് കോണ്വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള് വെള്ളാനി
മുരിയാട് പാടശേഖരത്തിലെ കോന്തിപുലം പാടശേഖരത്തില് നിന്നുള്ള കൃഷി ദൃശ്യം
ഹിന്ദു ഐക്യവേദി പ്രതിഷേധം