ഹോമിയോ ഡിസ്പെന്‍സറി മന്ത്രി ഡോ. ആര്. ബിന്ദു സന്ദര്‍ശിച്ചു
കാട്ടൂര്‍: കാട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ ഹോമിയോ ഡിസ്പെന്‍സറി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു സന്ദര്‍ശിച്ചു. ആധുനിക സമൂഹത്തില്‍ ഹോമിയോ ചികിത്സാ രീതിയ്ക്കുള്ള സ്വീകാര്യത വര്‍ധിച്ച് വരികയാണെന്നും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ ഫലപ്രദമായ ഹോമിയോ ചികിത്സ ഗ്രാമപഞ്ചായത്തിലെ എല്ലാവര്ക്കും ഉപയോഗപ്രദമാകുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കാട്ടൂരിലെ ഹോമിയോ ഡിസ്പെന്‍സറി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചത്. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, വൈസ് പ്രസിഡന്റ് വി.എം. കമറുദ്ദീന്, പഞ്ചായത്ത് സെക്രട്ടറി ഉണ്ണികൃഷ്ണന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രഹി ഉണ്ണികൃഷ്ണന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എസ്. അനീഷ്, ഡോ. മഹജൂബ് തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ മന്ത്രിയെ അനുഗമിച്ചു.