കരുവന്നൂര്‍ പുത്തന്‍തോട് ചെറിയ പാലത്തിന് സമീപം വീണ മരങ്ങളും കൊമ്പുകളും നീക്കം ചെയ്തു

കരുവന്നൂര്‍ പുത്തന്‍തോട് ചെറിയ പാലത്തിന് സമീപം മരങ്ങളും കൊമ്പുകളും വീണ് കനാലിലൂടെയുള്ള വെള്ളത്തിന്റെ നീരൊഴുക്കിന് തടസം സൃഷ്ടിച്ച സാഹചര്യത്തില്‍ മന്ത്രി ഡോ. ആര്. ബിന്ദു സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തുന്നു.
ഇരിങ്ങാലക്കുട: കരുവന്നൂര്‍ പുത്തന്‍തോട് ചെറിയ പാലത്തിന് സമീപം വീണ മരങ്ങളും കൊമ്പുകളും നീക്കം ചെയ്തു. മരങ്ങളും കൊമ്പുകളും വീണ് കനാലിലൂടെയുള്ള വെള്ളത്തിന്റെ നീരൊഴുക്കിന് തടസ്സം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മന്ത്രി ഡോ. ആര്. ബിന്ദു സ്ഥലം സന്ദര്‍ശിച്ചു. ഉടന്‍ തന്നെ ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി മരങ്ങളും കൊമ്പുകളും നീക്കം ചെയ്തു.