വയനാട്ടിലെ മനുഷ്യരുടെ ദുഃഖം കണ്ട് സ്വന്തം സ്വപ്നം മാറ്റി വെച്ചു അമന്‍ചന്ദ് ബൂട്ട് വാങ്ങാന്‍ കൂട്ടി വെച്ച പണം ദുരിതാശ്വാസനിധിയിലേക്ക് കൈമാറി

ഫുട്ബോള്‍ ബൂട്ട് വാങ്ങാന്‍ കൂട്ടിവെച്ച തുക മുഴുവന്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നതിനായി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥി അമന്‍ചന്ദ് മന്ത്രി ഡോ. ആര്. ബിന്ദുവിനെ ഏല്പിക്കുന്നു.
ഇരിങ്ങാലക്കുട: തന്റെ ആവേശമായ ഫുട്ബോള്‍ ബൂട്ട് വാങ്ങാന്‍ കൂട്ടിവെച്ച തുക മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്കി വിദ്യാര്‍ഥി അമന്‍ചന്ദ്. നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും കുഴിക്കാട്ടുകോണം സ്വദേശികളായ മഠത്തിപറമ്പില്‍ സന്തോഷിന്റെയും ജിനിയുടേയും മകനായ ഫുട്ബോള്‍ താരം അമന്ചന്ദാണ് തുക കൈമാറിയത്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു തുക ഏറ്റുവാങ്ങി. വയനാട്ടിലെ മനുഷ്യരുടെ ദുഃഖം കണ്ട് സ്വന്തം സ്വപ്നം മാറ്റി വെച്ച അമന്‍ചന്ദ് നാടിനാകെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.