ഓണവിപണി ലക്ഷ്യമാക്കി ചാരായം വാറ്റിയ യുവാവ് ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിന്റെ പിടിയില്‍
ഇരിങ്ങാലക്കുട: ഓണവിപണി ലക്ഷ്യമിട്ട് ചാരായം വാറ്റിയ യുവാവ് ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിന്റെ പിടിയില്‍. വെള്ളിക്കുളങ്ങര കുഴിമാടത്തില്‍ ബാബു (36) വിനെയാണ് മറ്റത്തൂര്‍ ഉള്ള വീട്ടില്‍ നിന്നും അഞ്ചു ലിറ്റര്‍ ചാരായവും 50 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും സഹിതം അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ അനുകുമാറിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘത്തില്‍ ഉദ്യോഗസ്ഥരായ സന്തോഷ്, ബിന്ദുരാജ്, ശോഭിത്ത്, നിത്യ, സുധീര്‍ എന്നിവരും ഉണ്ടായിരുന്നു.