കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാജീവ് ഗാന്ധി മന്ദിരം അങ്കണത്തില്‍ നടന്ന ഓണാഘോഷം കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുള്‍ ഹഖ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ് വിമലന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, നഗരസഭാധ്യക്ഷ സുജ സജ്ജീവ് കുമാര്‍, മുന്‍ നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി എന്നിവര്‍ സംസാരിച്ചു. വടംവലി, ഉറിയടി, കസേരകളി തുടങ്ങി മത്സരങ്ങളും ഓണസദ്യയും നടന്നു. മത്സരത്തില്‍ വിജയികളായവര്‍ക്ക് ഉപഹാരം നല്കി.