ഇരിങ്ങാലക്കുട നഗരസഭ ചെയര്പേഴ്സണ് സുജ സഞ്ജീവ്കുമാര് രാജിവച്ചു; രാജി ധാരണപ്രകാരം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ ചെയര്പേഴ്സണ് സുജ സഞ്ജീവ്കുമാര് രാജിവച്ചു. ഭരണകക്ഷിയായ കോണ്ഗ്രസിലെ ധാരണപ്രകാരമാണ് രാജി. രാജിക്കത്ത് നഗരസഭാ സെക്രട്ടറി എം.എച്ച്. ഷാജിക്കിന് കൈമാറി. സ്ഥാനത്തിരുന്ന പതിനഞ്ച് മാസത്തിനുള്ളില് വിവിധ പദ്ധതികള്ക്ക് തുടക്കമിടാന് കഴിഞ്ഞതായി നേരത്തെ മാധ്യമപ്രവര്ത്തകരോട് സുജ സഞ്ജീവ്കുമാര് ചൂണ്ടിക്കാട്ടി.
നഗരസഭാപരിധിയിലെ ഭവനരഹിതര്ക്കായി 700ല് അധികം വീടുകള് നിര്മിച്ചുനല്കാന് കഴിഞ്ഞു. ട്രഞ്ചിംഗ് ഗ്രൗണ്ടില് ചുറ്റുമതില് നിര്മാണത്തിനായി ഒന്നരക്കോടിരൂപയുടെ പദ്ധതിക്ക് രൂപം നല്കി. ആധുനികരീതിയില് 15.5 കോടി രൂപയുടെ ടൗണ്ഹാള് ഷോപ്പിംഗ് കോംപ്ലക്സ്, 18.5 കോടി രൂപ ചെലവുവരുന്ന അറവുശാല, രണ്ടുകോടിയുടെ ആധുനിക ക്രിമിറ്റോറിയം, അഞ്ചുകോടി രൂപ ചെലവില് ആധുനിക മാര്ക്കറ്റ് തുടങ്ങിയ വന്പദ്ധതികള് നിര്മാണഘട്ടങ്ങളിലാണ്. അമൃത് പദ്ധതിയില് നിരവധി കുടുംബങ്ങള്ക്ക് സൗജന്യ കുടിവെള്ള കണക്ഷന് നല്കാനും കഴിഞ്ഞു.
നേരത്തെ കാറളം പഞ്ചായത്ത് അംഗമായിരുന്ന സുജ സഞ്ജീവ്കുമാര് നഗരസഭയിലെ വാര്ഡ് 31ല് നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ഭരണസമിതിയിലും അംഗമായിരുന്നു. മഹിള കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റായും പ്രവര്ത്തിച്ചു.