ഭാരതീയ പട്ടിക ജനസമാജം സംസ്ഥാന കമ്മിറ്റി മന്ത്രി ആര്. ബിന്ദുവിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി

ഇരിങ്ങാലക്കുട: കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന ഇ ഗ്രാന്റ് ഉടന്‍ വിതരണം ചെയ്യണമെന്നും വരുമാന പരിധിയില്ലാതെ മുഴുവന്‍ എസ്സി, എസ്ടി വിദ്യാര്‍ഥികള്‍ക്കും ഇ ഗ്രാന്റ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭാരതീയ പട്ടിക ജനസമാജം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദുവിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.
മുന്‍ എംഎല്‍എ വി.ടി. ബല്‍റാം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എസ്സി, എസ്ടി വിദ്യാര്‍ഥികളുടെ ഇ ഗ്രാന്റ് കുടിശിക ഉടന്‍ വിതരണം ചെയ്യണമെന്നും ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ചവര്‍ക്ക് എതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി തെരുവിലിറങ്ങി സമരം ചെയ്യുന്നത് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് വി.ടി എല്‍റാം അഭിപ്രായപ്പെട്ടു. അയ്യന്‍കാവ് മൈതാനത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കുട്ടംകുളം സമര സ്തൂപ ത്തിനു സമീപം പോലീസ് തടഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ബാബു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. രാജു കുബ്ലാന്‍, പി.കെ. അജിത് കുമാര്‍, ഷൈജുകാവനത്തില്, കെ.എസ്. അനില്‍കുമാര്‍, ഉണ്ണികൃഷ്ണന് കാതിക്കോട്, കുഞ്ഞമ്പു കല്യാശേരി, ഷൈജു കാവനത്തില്‍, കെ.സി. രാജേന്ദ്രന്, വി.ടി. ഭരത് രാജ്, ദീപ്തി ലെനീഷ്, സാവിത്രി ചന്ദ്രന്, ബിന്ദു ശിവശങ്കരന് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സജീവ് പിണര്‍ മുണ്ട സ്വാഗതവും സംസ്ഥാന ട്രഷറര്‍ വി.പി. ദേവി നന്ദിയും പറഞ്ഞു.
