കാട്ടൂര്‍ പള്ളിയില്‍ വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ഊട്ടുതിരുനാള് നാളെ ആഘോഷിക്കും

കാട്ടൂര്‍: കാട്ടൂര്‍ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ മധ്യസ്ഥ തിരുനാള്‍ നാളെ ആഘോഷിക്കും. രാവിലെ 10.30ന് ആഘോഷമായ ദിവ്യബലിയോടുകൂടി തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും. ഫാ. വില്സന് മൂക്കണാംപറമ്പില്‍ തിരുനാള്‍ ദിവ്യബലിക്കു മുക്യ കാര്‍മികത്വം വഹിക്കും. ഫാ. വിന്‍സെന്റ് ആലപ്പാട്ട് തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും ഊട്ടുനേര്‍ച്ചയും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. പയസ് ചിറപ്പണത്ത് അറിയിച്ചു.