കലാമണ്ഡലം നീലകണ്ഠന് നമ്പീശന് ആശാന് പുരസ്കാരം കഥകളിഭാഗവതര്‍ കലാനിലയം ഉണ്ണിക്കൃഷ്ണന്
ഇരിങ്ങാലക്കുട: കലാമണ്ഡലം നീലകണ്ഠന് നമ്പീശന് അനുസ്മരണസമിതിയുടെ ഈ വര്‍ഷത്തെ കലാമണ്ഡലം നീലകണ്ഠന് നമ്പീശന് ആശാന് പുരസ്കാരം പ്രശസ്ത കഥകളിഭാഗവതര്‍ കലാനിലയം ഉണ്ണിക്കൃഷ്ണന് നല്‍കുന്നതിന് തീരുമാനിച്ചു. മുതിര്‍ന്ന കഥകളിഗായകന് കലാമണ്ഡലം സുകുമാരനെ ശ്രേഷ്ഠസംഗീതജ്ഞനായി ആദരിക്കുന്നതുമാണ്. 2024 നവംബര്‍ 3 ന് ഇരിങ്ങാലക്കുട ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബുമായി സഹകരിച്ച് ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം ഹാളില്‍ നടക്കുന്ന നമ്പീശനാശാന് അനുസ്മരണവേദിയില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.