കുട്ടന്‍കുളം സമരനായകന് കെ.വി. ഉണ്ണി അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട: ക്ഷേത്രപ്രവേശനത്തിനുവേണ്ടിനടന്ന കുട്ടന്‍കുളം സമരം കേരളത്തിലെ ഐതിഹാസിക അധ്യായമാണെന്ന് സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.കെ. സുധീഷ് പറഞ്ഞു. കുട്ടന്‍കുളം സമരനായകന് കെ.വി. ഉണ്ണി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.വി. രാമകൃഷ്ണന് അധ്യക്ഷനായി. കെ. ശ്രീകുമാര്‍, പി. മണി, എന്‍.കെ. ഉദയപ്രകാശ്, അനിത രാധാകൃഷ്ണന്, കെ.സി. ബിജു, കെ.കെ. ശിവന്, സുധ ദിലീപ്, സുനിത രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.