കാട്ടൂര്‍-കാറളം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്തി
കാറളം: പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടും ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടുമുപയോഗിച്ച് പൂര്‍ത്തീകരിച്ച കാട്ടൂര്‍-കാറളം ലിഫ്റ്റ് ഇറിഗേഷന്റെ ഉദ്ഘാടനം നടത്തി. പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനും പൈപ്പ് ലൈന്‍ നീട്ടുന്നതിനുമായി 16,66,000 രൂപയാണു എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിരുന്നത്. കൂടാതെ ബ്ലോക്ക് പഞ്ചായത്തിന്റെ 35 ലക്ഷം രൂപയും ഗുണഭോക്തൃ വിഹിതമായ 3,33,333 രൂപയും ഉപയോഗിച്ചാണു പദ്ധതി പൂര്‍ത്തീകരണം ചെയ്തിട്ടുള്ളത്. ഈ പദ്ധതി നടപ്പിലായതോടെ കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ ആറ്, ഏഴ്, എട്ട്, ഒമ്പതു വാര്‍ഡുകളിലും കാറളം ഗ്രാമപഞ്ചായത്തിലെ 12, 13 വാര്‍ഡുകളിലും അനുഭവപ്പെട്ടിരുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകുകയും കാര്‍ഷിക മേഖലക്കു പുത്തനുണര്‍വ് പകരുകയും ചെയ്യും. കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ദുബായ് മൂലയില്‍ വച്ചു നടന്ന ഉദ്ഘാടന ചടങ്ങില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍മാരായ വി.കെ. മനോജ്, ജയശ്രീ സുബ്രഹ്മണ്യന്, രാജലക്ഷ്മി കുറുമാത്ത്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കമറുദ്ദീന് വലിയകത്ത്, രാജീവ് വേങ്ങശേരി എന്നിവര്‍ പ്രസംഗിച്ചു.