ഇരിങ്ങാലക്കുട നഗരസഭക്കുള്ള ഹരിത കേരള മിഷന് പച്ചതുരുത്ത് അനുമോദന പത്രം നല്കി
ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരള മിഷന് ആവിഷ്ക്കരിച്ച പച്ചതുരുത്ത് പദ്ധതിയിന്‍ കീഴില്‍ ജൈവ വൈവിധ്യം കാത്തുസൂക്ഷിക്കുന്നതിനായി മാതൃകാപരമായ പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇരിങ്ങാലക്കുട നഗരസഭക്കുള്ള ഹരിത കേരള മിഷന് പച്ചതുരുത്ത് അനുമോദന പത്രം ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഫേമസ് വര്‍ഗീസ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജുവിനു സമ്മാനിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. പുരസ്ക്കാര ചടങ്ങില്‍ വെച്ച് റിട്ടയേര്‍ഡ് ചെയ്യുന്ന ഡിവൈഎസ്പിക്കു നഗരസഭയുടെ സ്നേഹോപഹാരം ചെയര്‍പേഴ്സണ്‍ നല്കി. യോഗത്തില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. അബ്ദുള്‍ ബഷീര്‍, മുനിസിപ്പല്‍ സെക്രട്ടറി കെ.എസ്. അരുണ്‍, വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന് നായര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കുരിയന്‍ ജോസഫ്, പൊതുമരാമത്ത്കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വല്‍സല ശശി,കൗണ്‍സിലര്‍മാരായ സോണിയ ഗിരി, പി.വി. ശിവകുമാര്‍, വി.സി. വര്‍ഗീസ്, കെ.കെ. അബ്ദുള്ളക്കുട്ടി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി എന്നിവര്‍ പ്രസംഗിച്ചു. പ്രവര്‍ത്തനങ്ങള്‍ക്കു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എസ്. ബേബി, കെ.ജി. അനില്‍, തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ ടി.എസ്. സിജിന്‍, നിത്യ എന്നിവര്‍ നേതൃത്വം നല്കി.