മുകുന്ദപുരം പബ്ലിക് സ്കൂളില്‍ കെജി ഗ്രാജുവേഷന് സെറിമണി സംഘടിപ്പിച്ചു

മുകുന്ദപുരം പബ്ലിക് സ്കൂളില്‍ സംഘടിപ്പിച്ച യുകെജി വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന് സെറിമണിയുടെ ആദ്യസെഷന് ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഈ കാലഘട്ടത്തില്‍ കുട്ടികളുടെ കൂടെ കൂടുതല്‍ നേരം ചെലവഴിക്കാനും, അവരുടെ കഴിവുകള്‍ കണ്ടെത്തി അവരുടെ നിലവാരം മെച്ചപ്പെടുത്താനും പ്രോത്സാഹനം കൊടുക്കാനും നമുക്ക് സാധിക്കണമെന്നും, അപ്പോള്‍ അവര്‍ മറ്റു ലഹരികള്‍ തേടി പോകുകയില്ല എന്നും മേരിക്കുട്ടി ജോയ് പറഞ്ഞു. മണപ്പുറം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളില്‍ സംഘടിപ്പിച്ച യുകെജി വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന് സെറിമണിയുടെ ആദ്യസെഷന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്. പ്രിന്‍സിപ്പാള്‍ ജിജി കൃഷ്ണ അധ്യക്ഷത വഹിച്ചു. വൈകീട്ട് നടന്ന സമാപനചടങ്ങ് വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷന് കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും ഒരുപാട് കാര്യങ്ങള്‍ സമൂഹത്തില്‍ ചെയ്തു വരുന്നതിനെക്കുറിച്ചും, പഞ്ചായത്ത് തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനും മണപ്പുറം ഫൗണ്ടേഷന്റെ സഹായങ്ങള്‍ ഒരുപാട് ലഭിക്കുന്നുണ്ടെന്നും നിഷ ഷാജി പറഞ്ഞു. കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും കലാവിരുന്നും ഉണ്ടായിരുന്നു. കെജി കോ ഓര്‍ഡിനേറ്റര്‍ ആര്. രശ്മി, മണപ്പുറം ഫൗണ്ടേഷന് സിഎഫ്ഒ ഫിദല്‍ രാജ്, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് അംഗം ഷില്‍ജ ശ്രീനിവാസന്, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ വി. ലളിതാ, പിടിഎ പ്രസിഡന്റ് വിനോദ് മേനോന്, അധ്യാപകരായ വി.പി. റോസി, കെ.ആര്. പ്രജിത എന്നിവര്‍ സംസാരിച്ചു.