സംസ്ഥാന ഓട്ടിസം ദിനാചരണം: ശ്രദ്ദേയമായി വാക്കത്തോണ്‍

ലോക ഓട്ടിസം ബോധവത്കരണ ദിനാചരണം റണ്‍ഫോര്‍ ഓട്ടിസം വാക്കത്തോണ്‍ മന്ത്രി ഡോ. ആര്. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ഓട്ടിസം കുട്ടികളോട് ഉള്‍ചേര്‍ക്കല്‍ സമീപനം വേണം: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: ലോക ഓട്ടിസം ദിനത്തോടനുബന്ധിച്ച് റണ്‍ ഫോര്‍ ഓട്ടിസം എന്ന സന്ദേശം പങ്കുവെച്ചു ഇരിങ്ങാലക്കുട നഗരത്തില്‍ നടത്തിയ ഓട്ടിസം ദിനാചരണം ശ്രദ്ദേയമായി. ടൗണ്‍ ഹാള്‍ പരിസരത്ത് ഫ്ലാഷ് മോബോടുകൂടി തുടങ്ങിയ വാക്കത്തോണിന് ഉന്നത വിദ്യാദ്യാസസാമ്യൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു. ഓട്ടിസം ബാധിച്ച കുട്ടികളോട് ഉള് ചേര്‍ക്കല്‍ സമീപനമുണ്ടാകാന് സമൂഹം മുന്നോട്ടു വരണമെന്ന് മന്ത്രി പറഞ്ഞു.
മുന്‍പേ കണ്ടെത്തിയാല്‍ പരിഹരിക്കാന്‍ കഴിയുന്ന അവസ്ഥയാണ് ഓട്ടിസം, എല്ലാ മെഡിക്കല്‍ കോളജുകളിലും ജനറല്‍ ജില്ലാ ആശുപത്രികളിലും ഡിറ്റക്ഷന്‍ സെന്ററുകളുണ്ട്. ഇത് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ ഐഎസ്, ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസന്‍, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, സെന്റ് ജോസഫ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, ഇരിങ്ങാലക്കുട കോ ഓര്‍പ്പറേറ്റീവ് ആശുപത്രി ചെയര്മാന് എം.പി. ജാക്സണ് എന്നിവര്‍ സംബന്ധിച്ചു.
നിപ്മര്‍ എക്സിക്യുട്ടീവ് ഡയരക്ടര്‍ സി. ചന്ദ്രബാബു സ്വാഗതവും റിസര്‍ച്ച് കോ ഓര്‍ഡിനേറ്റര്‍ ആന്‍ഡ് ഡയറ്റീഷ്യന് ആര്. മധുമിത നന്ദിയും ആശംസിച്ചു. മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍, ഇരിങ്ങാലക്കുട പോലീസ്, ക്രൈസ് കോളജ്, സെന്റ് ജോസഫ് കോളജ്, പ്രതീക്ഷ ഭവന് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഭിന്നശേഷി കുട്ടികള്‍ക്കുള്ള സമ്മാന വിതരണത്തോടെ അയ്യങ്കാവ് മൈതാനിയില്‍ സമാപിച്ചു. ഡിവൈഎസ്പി കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ സുരക്ഷാ സന്നാഹവുമൊരുക്കി.
