ഓപ്പറേഷന് കാപ്പ; നാലു ഗുണ്ടകള്‍ക്കെതിരേ നടപടി

ഇരിങ്ങാലക്കുട: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ആളൂര്‍ തച്ചംപിളളി വീട്ടില്‍ ഇല നിഖില്‍ എന്നു വിളിക്കുന്ന നിഖില്‍(36)നെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ആളൂര്‍ എസ്ഐമാരായ സി.എസ്. സാബു, കെ.എസ്. ഗിരീഷ്, പി.ആര്. സുരേന്ദ്രന്, സിവില്‍ പോലീസ് ഓഫിസര്‍മാരായ കെ.എസ്. ബിലഹരി, എസ്. ശ്രീജിത്ത്, സി.കെ. ബിജുകുമാര്‍, ബി. ഹരികൃഷ്ണന് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു. അന്തിക്കാട് പോലീസ്സ്റ്റേഷന് പരിധിയിലെ ഗുണ്ടകളായായ ബിബീഷ്, വിഷ്ണു ഭരത്, അഖില്‍ എന്നിവരെ കാപ്പചുമത്തി നാടുകടത്തി. ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, അന്തിക്കാട് സിഐ എ.എസ്. സരിന്, എസ്ഐ സുബിന്ദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃജേഷ്, രജീഷ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.