ജനറല്‍ ആശുപത്രിക്ക് മംഗളപത്രം സമര്‍പ്പിച്ച് ജെസിഐ ഇരിങ്ങാലക്കുട

ജനറല്‍ ആശുപത്രിക്ക് ജെസിഐ സമര്‍പ്പിച്ച മംഗളപത്രം ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: ഗവ. ജനറല്‍ ആശുപത്രിക്ക് സംസ്ഥാന സര്‍ക്കാരിന്റെ കായകല്‍പ്പ പുരസ്കാരവും പരിസ്ഥിതി സൗഹൃദ ആശുപത്രി പുരസ്കാരവും ലഭിച്ച് സംസ്ഥാനത്തെ ഏറ്റവും നല്ല ആശുപത്രിയായി ഉയര്‍ന്നതില്‍ ഉള്ള ആദര സൂചകമായി ജെസിഐ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിക്ക് മംഗളപത്രം സമര്‍പ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് മംഗളപത്രം ഏറ്റുവാങ്ങി. ജെസിഐ പ്രസിഡന്റ് ഡിബിന്‍ അമ്പൂക്കന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, ജെസിഐ സെക്രട്ടറി ഷിജു കണ്ടംകുളത്തി, മുന്‍ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി, അഡ്വ. ഹോബി ജോളി, ലിഷോണ്‍ ജോസ്, ജെസിഐ വൈസ് പ്രസിഡന്റ് അജോ ജോണ്‍, ഷാന്റോ വിസ്മയ, ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസ് എന്നിവര്‍ സംസാരിച്ചു. ആശുപത്രി സ്റ്റാഫംഗങ്ങള്‍ക്ക് മധുരം വിതരണം ചെയ്തു.