ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തുനിന്ന് മുതിര്‍ന്ന ഉപഭോക്താക്കളെയും ഏജന്റ്മാരെയും ഒഴിവാക്കുന്ന കമ്പനി നടപടികള്‍ പിന്‍വലിക്കുക: അഡ്വ. വി.എസ്. സുനില്‍കുമാര്‍
ആള് കേരള പ്രൈവറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ് യൂണിയന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന യോഗം മുന്‍ കേരള കൃഷിവകുപ്പ് മന്ത്രിയും വിവിധ ട്രേഡ് യൂണിയനുകളുടെ നേതാവുമായ അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ആരോഗ്യ ഇന്‍ഷൂറന്‍സ് എടുത്ത മുതിര്ന്നപൗരന്മമാരെയും മുതിര്‍ന്നവരും രോഗബാധിതരുമായ ഏജന്റുമാരെ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ നിന്ന് പുറന്തള്ളാനുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ കുല്സിതശ്രമം അവസാനിപ്പിക്കണമെന്ന് മുന്‍ കേരള കൃഷിവകുപ്പ് മന്ത്രിയും വിവിധ ട്രേഡ് യൂണിയനുകളുടെ നേതാവുമായ അഡ്വ. വി.എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ആള് കേരള പ്രൈവറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ് യൂണിയന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുന്‍ മന്ത്രി. സംഘടനയുടെ സ്റ്റേറ്റ് പ്രസിഡന്റ് റോയ് ജോണ്‍ അധ്യക്ഷത വഹിച്ചു.
ക്യാപ്റ്റന്‍ പ്രതീശന്‍ വയനാടിന് സംഘടനയുടെ ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇഗ്നേഷ്യസ് പതാക കൈമാറി. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് റോയ് ജോണ്‍, വര്‍ക്കിംഗ് പ്രസിഡന്റ് വര്‍ദ്ധനന്‍ പുളിക്കല്‍, ട്രഷറര്‍ വര്‍ഗീസ് രാജു എന്നിവര്‍ നേതൃത്വം നല്കി. എ.ആര്. സുധീര്‍കുമാര്‍, മനോഹ് വി. സ്റ്റീഫന്‍, കണ്ണന് വടക്കൂട്ട്, ജയന് പി. മഠത്തില്‍, ഡിക്സണ്‍ പങ്കേത്ത്, ബിന്ദു കാര്‍ത്തിക, പി.കെ. ശശികുമാര്‍, സുരേഷ് ബാബു, ജോജു വര്‍ക്കി, സി.ആര്. രാജേഷ്, പി.ടി. അനില്‍കുമാര്‍, കെ.വി. ദിനേശന്, മുഹമ്മദാലി, സല്‍മാബി, ജിജിമോള്‍, സാലിമോള്‍, അഖി എന്നിവര്‍ നേതൃത്വം നല്കി.

ജനമനസുകളില്‍ ആവേശ തിരയിളക്കി ജോസഫ് ചാക്കോയുടെ റോഡ് ഷോ
നഗരസഭ ചന്തക്കുന്ന് വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോബി കാളിയങ്കരയുടെ നാലാം ഘട്ട പര്യാടനം
ഠാണ- ചന്തക്കുന്ന് റോഡ് വികസനം; ഇടറോഡുകള്‍ ടാറിട്ടു
ഇന്റര്‍ഹൗസ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി
അഖില കേരള സ്പെഷ്യല്‍ സ്കൂള്‍ ഫുട്ബോള്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിംഗ് സെന്റര്‍
കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ഥാടനം