അധികൃതരേ, ഇത് കുറച്ച് നേരത്തേ ആകാമായിരുന്നില്ലേ…. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മാര്‍ക്കറ്റ് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
ഇരിങ്ങാലക്കുട മാര്‍ക്കറ്റ് ഇരട്ട കപ്പേള റോഡ് പുനര്‍ നിര്‍മാണം ആരംഭിച്ച നിലയില്‍.
ഇരിങ്ങാലക്കുട: ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മാര്‍ക്കറ്റ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് ഒടുവില്‍ തുടക്കമായി. പട്ടണത്തിലെ പ്രധാന വീഥികളില്‍ ഒന്നായ മാര്‍ക്കറ്റ് റോഡ് തകര്‍ന്നും ഗര്‍ത്തങ്ങള്‍ നിറഞ്ഞുമുള്ള അവസ്ഥയിലായിട്ട് നാളുകള്‍ എറെയായി. മരണം അടക്കമുള്ള അപകടങ്ങള്‍ക്കും റോഡ് കാരണമായി. 2023 ഓക്ടോബര്‍ 23ന് മടത്തിക്കര ലൈനില്‍ മുക്കുളം ബിജോയ്(43)എന്ന യുവാവ് ഇവിടത്തെ കുഴിയില്‍ ബൈക്ക് മറിഞ്ഞാണ് മരണപ്പെട്ടത്.
യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും വ്യാപാരികളുടെയുമൊക്കെ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും എറെ ആയുസുണ്ടായില്ല. റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ ബസ് ജീവനക്കാരുടെ നേതൃത്വത്തില്‍ റോഡിലെ കുഴികള്‍ക്കു സമീപമെത്തി പ്രതിഷേധം നടത്തി. തുടര്‍ന്ന് കുരിശങ്ങാടി കപ്പേള വഴി സ്വകാര്യ ബസുകള്‍ തിരിച്ചുവിടുകയുമുണ്ടായി. കൊടകര, ചാലക്കുടി ആമ്പല്ലൂര്‍ എന്നീ റൂട്ടിലോടുന്ന ബസുകളാണ് ഇതുവഴി കടന്നുപോകുന്നത്.
നാട്ടുക്കാരില്നിന്നും ഏറെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ നഗരസഭ അധികൃതര്‍ റോഡ് കോണ്‍ക്രീറ്റിംഗ് നടത്തുകയായിരുന്നു എന്നാല്‍ കോണ്‍ക്രീറ്റിംഗ് ചെയ്യാത്ത ഭാഗത്ത് വലിയ ഗര്‍ത്തങ്ങളായി മാറി. ആറ് മീറ്റര്‍ വീതി ഉള്ള റോഡില്‍ 60 മീറ്ററില്‍ കോണ്‍ക്രീറ്റും ബാക്കി ചന്തക്കുന്ന് വരെയുള്ള ഭാഗത്ത് പാച്ച് ടാറിംഗുമാണ് ഇപ്പോള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. കോണ്‍ക്രീറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. സമാനമായ അവസ്ഥയിലുള്ള ബ്രദര്‍ മിഷന് റോഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും. 2025- 26 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18 ലക്ഷം രൂപയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനത്തോടനുബന്ധിച്ച് മാര്‍ക്കറ്റ് റോഡില്‍ ഗതാഗത നിയന്ത്രണങ്ങളും എര്‍പ്പെടുത്തിയിട്ടുണ്ട്.

നഗരസഭ 18-ാം വാര്‍ഡില്‍ ജോസഫ് ചാക്കോ ഭവന സന്ദര്‍ശന പര്യടനം ആരംഭിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥി ആദിയാ ഷൈന്‍
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ഫസ്റ്റ് റണ്ണര്‍അപ്പ് കരസ്ഥമാക്കി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വെള്ളാനി
മുരിയാട് പാടശേഖരത്തിലെ കോന്തിപുലം പാടശേഖരത്തില്‍ നിന്നുള്ള കൃഷി ദൃശ്യം
ഹിന്ദു ഐക്യവേദി പ്രതിഷേധം