ഇരിങ്ങാലക്കുട നഗരസഭ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗമം കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ വികസന കുതിപ്പിലേക്ക് നീങ്ങുമ്പോള്‍ കേരളം അഴിമതി, മയക്കുമരുന്ന് വ്യാപാരം, അക്രമരാഷ്ട്രീയം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്നു എന്ന് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനംചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ താവളമായി കേരളം മാറി. ദേശീയതലത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കള്ളപണത്തിനും അഴിമതിയ്ക്കും എതിരെ നടപടി സ്വീകരിക്കുമ്പോള്‍ ഇവിടെ പിണറായി സര്‍ക്കാര്‍ കള്ളപ്പണക്കാരുടെയും മയക്കുമരുന്ന് മാഫിയയുടെയും സംരക്ഷകരായി മാറി. പ്രാദേശിക തലത്തില്‍ ജനങ്ങള്‍ നേരിടുന്ന കാതലായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടതു വലതു മുന്നണികള്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രശ്നപരിഹാരത്തിന് ശാശ്വതമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല.ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. ഇത്തവണ ജനങ്ങള്‍ എന്‍ഡിഎയ്ക്ക് ഒപ്പമാണ് ഇത്തവണ കേരളത്തില്‍ എന്‍ഡിഎ വന്‍ശക്തിയായി മാറുമെന്നും മന്ത്രി പറഞ്ഞു .നഗരസഭയിലെ 41 സ്ഥാനാര്‍ഥികളെയും കേന്ദ്രമന്ത്രി അണിയിച്ചു സ്വീകരിച്ചു.ഇരിങ്ങാലക്കുട കലാക്ഷേത്ര ഹാളില്‍ വച്ച് നടന്ന എന്‍ഡിഎ മുനിസിപ്പാലിറ്റി സ്ഥാനാര്‍ത്ഥി സംഗമത്തില്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് സന്തോഷ് ബോബന് അധ്യക്ഷത വഹിച്ചു. എന്‍ഡിഎ ജില്ലാ ചെയര്മാന് അഡ്വ. കെ കെ അനീഷ്കുമാര്‍, എന്‍ഡി എ നിയോജകമണ്ഡലം ചെയര്മാന് കൃപേഷ് ചെമ്മണ്ട, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്, ജില്ലാ സെക്രട്ടറി കവിത ബിജു, ജില്ലാ ട്രഷറര്‍ സുജയ് സേനന്, സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ സി വേണു മാസ്റ്റര്‍ ഷൈജു കുറ്റിക്കാട്ട് സംസ്ഥാന കൗണ്‍സില്‍ അംഗം അംഗം ടിഎസ് സുനില്‍കുമാര്‍, മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വിസി രമേശ് എന്നിവര്‍ പ്രസംഗിച്ചു.