പുല്ലൂര്‍ സെന്റ് സേവിയേഴ്സ് പള്ളിയിൽ ജനുവരി മൂന്നിന് തിരുനാൾ

പുല്ലൂര്‍: സെന്റ് സേവിയേഴ്സ് പള്ളിയിലെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ചാവറ കുര്യാക്കോസിന്റെയും തിരുനാളിനു വികാരി ഫാ. യേശുദാസ് കൊടകരക്കാരന്‍ കൊടിയേറ്റി. തിരുനാള്‍ ദിനമായ ജനുവരി മൂന്നിന് രാവിലെ 10 നു ആഘോഷമായ ദിവ്യബലി ഫാ. ഡിനു മാടമ്പി സിഎംഐയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.